Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ എഴുന്നള്ളിക്കുന്നത്? ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് സംസാരിക്കണം - രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
reporter
ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ എഴുന്നള്ളിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതില്‍പ്പരം അസംബന്ധം ഒരാള്‍ക്കു പറയാനാകുമോ. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നും അദ്ദേഹം പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ അറിവോടെയാണോ ബന്ധു അപേക്ഷിക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. ബന്ധുവായതു കൊണ്ട് അപേക്ഷിക്കാന്‍ കഴിയില്ലെന്നു പറയാന്‍ ഇദ്ദേഹത്തിന് എന്തധികാരം. ഭീഷണി സ്വരത്തില്‍ പറയുന്നതാരാണ്.
ആരാണ് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത് എന്ന് നാട് കാണുന്നു. അവരവര്‍ക്ക് എന്തേലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നില്‍ക്കുക ആയിരുന്നു ഇത് വരെ. അതും കിട്ടിക്കണ്ടിട്ടില്ല. എന്തും വിളിച്ചു പറയാവുന്ന കേന്ദ്രമാണോ ഇത്. എന്താണ് അദേഹത്തിന് സംഭവിക്കുന്നത്. അത് പരിശോധിക്കണം. അല്ലെങ്കില്‍ പരിശോധിപ്പിക്കണം. സംഘടനകളെ നിരോധിക്കാമെന്നാണോ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

യൂറോപ്പ് യാത്രയെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. വിദ്യാഭ്യാസ- വ്യാവസായ വികസനത്തിനുവേണ്ടിയാണ് വിദേശയാത്ര നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിന്‍ലന്‍ഡ്, നോര്‍വേ ലണ്ടന്‍, പാരീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ 14 വരെയാണ് സന്ദര്‍ശനം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും സംഘത്തില്‍ ഉണ്ടാകും. സൈബര്‍ രംഗത്തും ടൂറിസത്തിലും സഹകരണത്തിന് ശ്രമം. ഫിഷറീസ്
വ്യവസായ ആരോഗ്യ മന്ത്രിമാരും പങ്കെടുക്കും. ടൂറിസം മന്ത്രി പാരീസ് സന്ദര്‍ശിക്കും. വിദേശയാത്ര പലപ്പോഴും വിവാദമായി മാറിയിട്ടുണ്ട്. പക്ഷേ വസ്തുതകള്‍ പരിശോധിക്കണം. റൂം ഫോര്‍ റിവര്‍ സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പാക്കും. ഡി പി ആറിന്റെ കരട് തയാറായി. രണ്ടു വര്‍ഷം കൊണ്ട് മുന്നേറാന്‍ കഴിഞ്ഞു. പ്രളയ തീവ്രത കുറഞ്ഞു
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിദേശയാത്രകള്‍ ഫലം കണ്ടുവെന്നും പിണറായി പറഞ്ഞു.
 
Other News in this category

 
 




 
Close Window