Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ മാരകമായ ലഹരി ഉപയോഗം: തടയാന്‍ കര്‍മപദ്ധതി നടത്തുമെന്നു മുഖ്യമന്ത്രി
reporter
ലഹരി ഉപയോഗം തടയാനുള്ള ബഹുമുഖ കര്‍മപദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്നുവരെ കര്‍മപദ്ധതി നീണ്ടുനില്‍ക്കും. യുവാക്കളും ഓരോ കുടുംബവും സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇതില്‍ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കടകളില്‍ ലഹരി വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് സ്ഥാപിക്കണം. ലഹരി വില്‍പ്പന നടത്തിയാല്‍ പരാതിപ്പെടാന്‍ കഴിയുന്ന നമ്പരുകള്‍ ഉള്‍പ്പെടുത്തിയതാകണം ബോര്‍ഡ്. സ്‌കൂളുകള്‍ക്ക് അടുത്തുള്ള കടകളില്‍ ലഹരി വിറ്റാല്‍ പിന്നീട് ആ കട തുറന്നു പ്രവര്‍ത്തിക്കാനാകില്ല. എക്‌സൈസിന്റെ കണ്‍ട്രോള്‍ റൂമില്‍ ജനങ്ങള്‍ക്ക് ലഹരിവില്‍പ്പനയെക്കുറിച്ച് രഹസ്യവിവരം നല്‍കാം. സംസ്ഥാന, ജില്ലാ തലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സമിതി രൂപീകരിക്കും.

എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പാക്കിയത് കൊണ്ട് മാത്രം ലക്ഷ്യം പൂര്‍ണമാകില്ല. മയക്കു മരുന്ന് വിപത്തിനെതിരെ പഴുതില്ലാത്ത പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 2 വരെ തീവ്ര പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിനിമ, സീരിയല്‍, കായിക മേഖലയിലുള്ളവര്‍ പങ്കാളികളാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പറഞ്ഞു. വിവിധ തലങ്ങളില്‍ സമിതികള്‍ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window