Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രളയ ദുരിതത്തില്‍ ഇറ്റലിയിലെ നഗരങ്ങള്‍: വാഹനങ്ങള്‍ വെള്ളത്തില്‍: ചെളിയില്‍ മുങ്ങി വീടുകള്‍ മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത.
reporter
മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത. നാല് മണിക്കൂറുകളോളം നീണ്ട കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് മധ്യ ഇറ്റലിയിലെ പല പ്രദേശങ്ങളും. മൂന്നു മണിക്കൂറില്‍ 400 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്. സെനിഗലിയ, മാര്‍ഷെ തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്‌കരമാണെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

വഴിയോര റസ്റ്ററന്റുകളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചെളിയും വെള്ളവും അടിച്ചുകയറിയത് ഏറെ നഷ്ടമുണ്ടാക്കി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ ഒന്നാം നിലയില്‍വരെ വെള്ളവും ചെളിയും ഒഴുകിയെത്തിയത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രയാസമാക്കിയതായി സിവില്‍ പ്രൊട്ടക്ഷന്‍ ചീഫ് ലൂയിജി ഡി ആഞ്ചലോ, റീജിയണല്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ സ്‌തെഫാനോ സ്‌തെഫോഫോണി എന്നിവര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window