Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വാരിക്കോരി ചെലവാക്കരുത്, ബാക്കിയൊന്നും ഉണ്ടാവില്ല: കഴിഞ്ഞ വര്‍ഷം ഓണം ബംപര്‍ കിട്ടിയ ജയപാലന്‍ പറയുന്നു
reporter
പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ആദ്യമേതന്നെ അടിച്ചുപൊളിച്ചു ജീവിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകും. ആദ്യം ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുക. അതിനുശേഷം മറ്റുള്ളവരെ സഹായിക്കുക. ഇല്ലെങ്കില്‍ മുതലും പലിശയും എല്ലാം പോകും. സഹായം ആവശ്യപ്പെട്ടു വരുന്നവര്‍ എല്ലാ ദിവസവും ഉണ്ടായിരുന്നു. നമുക്ക് എല്ലാവരെയും സഹായിക്കാനാകില്ല. ലോട്ടറി അടിച്ചുകഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തേക്ക് ആ തുക ആര്‍ക്കും കൊടുക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓണം ബംപര്‍ ലോട്ടറി അടിച്ച ജയപാലന്‍. ആദ്യം തന്നെ പണം ഉപയോഗിക്കാന്‍ നിന്നാല്‍ മുതലും പോകും പലിശയും പോകും എന്ന അവസ്ഥയിലാകുമെന്നും ജയപാലന്‍ വ്യക്തമാക്കി.
''ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കുക. പണം കിട്ടിയാല്‍ ഫിക്‌സ്ഡ് ഡിപ്പോസിറ്റ് ആയി രണ്ടു കൊല്ലം ഇട്ടേക്കണം. രണ്ടുതവണ നികുതി അടയ്‌ക്കേണ്ടിവരും. പണം ചെലവാക്കിത്തുടങ്ങിയാല്‍ പിന്നെ നികുതി അടയ്ക്കാന്‍ കാശുണ്ടാകില്ല. ആര്‍ഭാടങ്ങളില്ലാതെ ജീവിക്കുക. രണ്ടു വര്‍ഷം കഴിയുമ്പോള്‍ പണം ചെലവാക്കിത്തുടങ്ങാം.

ഞാന്‍ പാവപ്പെട്ടവനാണ്. എന്റെ കൂട്ടരും പാവപ്പെട്ടവരാണ്. നമുക്ക് തന്നെ കൊടുത്ത് തീര്‍ത്താല്‍ തീരില്ല. ചോദിച്ചിട്ട് കൊടുക്കാത്തതിനാല്‍ സ്വന്തക്കാരും ബന്ധുക്കാരുമൊക്കെ ശത്രുക്കളായി. നമ്മള്‍ കൊടുത്തു കഴിഞ്ഞാല്‍പ്പിന്നെ നമുക്ക് ബുദ്ധിമുട്ടായില്ലേ?. എല്ലാവരെയും സഹായിക്കാന്‍ പറ്റില്ല. പക്ഷേ, അത്യാവശ്യമുള്ള മൂന്ന്‌നാല്-അഞ്ചുപേരെ സഹായിച്ചു. എല്ലാവരെയും സഹായിക്കാന്‍ സമയം കിട്ടിയിട്ടില്ലല്ലോ. ഫിക്‌സ്ഡ് ഡിപ്പോസിറ്റില്‍ ഇട്ടേക്കുകയല്ലേ. പലിശയൊക്കെ കൊടുത്തുകഴിഞ്ഞ് വരവുചെലവ് അറിഞ്ഞതിനുശേഷമേ എന്തെങ്കിലുമൊക്കെ ചെയ്യാനാകൂ. - ജയപാലന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window