Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ദന്തസംരക്ഷണം സ്വന്തം ചെലവില്‍ നടത്തേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഡെന്റല്‍ അപ്പോയിന്റ്മെന്റുകള്‍ ലഭിക്കാന്‍ വരള്‍ച്ച നേരിടുന്നതിനാല്‍ ജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ദന്തസംരക്ഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് ഞെട്ടിക്കുന്ന സര്‍വ്വെ. അഞ്ചിലൊരാള്‍ ഈ വിധത്തില്‍ സ്വന്തം ചികിത്സ നടത്തുന്നുവെന്നാണ് കണക്ക്. കേട് വരുന്ന പല്ലുകള്‍ പ്ലയറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് മുതല്‍ വീട്ടില്‍ തയ്യാറാക്കുന്ന വെപ്പുപല്ല് റെസിനും, സൂപ്പര്‍ഗ്ലൂവും ഉപയോഗിച്ച് ഒട്ടിച്ച് വെയ്ക്കുന്നത് വരെയുള്ള പോംവഴികളാണ് പ്രയോഗിച്ചത്. യുകെയിലെ എന്‍എച്ച്എസ് ഡെന്റല്‍ പ്രതിസന്ധിയുടെ ആഴം

വ്യക്തമാക്കുന്നതാണ് ഈ അവസ്ഥ. വലിയ സ്വകാര്യ ഫീസ് നല്‍കിയോ, പുറത്ത് പോയോ പല്ലുകള്‍ ശരിപ്പെടുത്താന്‍ സാധിക്കാത്തവരാണ് ഈ വിധത്തില്‍ സ്വയം ചികിത്സ നടപ്പാക്കുന്നത്.

കഴിഞ്ഞ വര്‍ഷം കാല്‍ശതമാനം ജനങ്ങള്‍ക്ക് തങ്ങളുടെ ലോക്കല്‍ ഡെന്റിസ്റ്റിന്റെ അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടെന്ന് ലിബറല്‍ ഡെമോക്രാറ്റ് കമ്മീഷന്‍ ചെയ്ത സര്‍വ്വെ വ്യക്തമാക്കി. ഇതില്‍ 21 ശതമാനം പേര്‍ സ്വന്തം നിലയില്‍ ദന്തസംരക്ഷണം പയറ്റിനോക്കി. മൂന്നിലൊന്ന് ആളുകള്‍ എന്‍എച്ച്എസ് ഡെന്റല്‍ കെയറിനുള്ള ശ്രമം പോലും ഉപേക്ഷിച്ചു. അവസ്ഥ ദേശീയ അഴിമതിയാണെന്ന് ആരോപിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ എന്‍എച്ച്എസ് വിന്റര്‍ രക്ഷാപാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കൂടുതല്‍ ഡെന്റിസ്റ്റുകളെ റിക്രൂട്ട് ചെയ്യാനാണ് ഇവരുടെ ആവശ്യം. കോവിഡിന്റെ ആദ്യ ദിനങ്ങള്‍ മുതല്‍ ഇംഗ്ലണ്ടിലെ മൂന്നില്‍ രണ്ട് മുതിര്‍ന്നവരും ഡെന്റിസ്റ്റുകളെ കണ്ടിട്ടില്ലെന്ന് കഴിഞ്ഞ മാസം എന്‍എച്ച്എസ് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് എന്‍എച്ച്എസ് ഡെന്റിസ്റ്റുകള്‍ കോവിഡ് സമയത്ത് രാജിവെച്ച് പ്രതിസന്ധിയുടെ ആഴം കൂട്ടിയിരുന്നു.

 
Other News in this category

 
 




 
Close Window