Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ധനികര്‍ക്ക് ആനുകൂല്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലിസ് ട്രസ്
reporter

ലണ്ടന്‍: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താന്‍ കഴിയുന്ന നടപടികള്‍ ആവിഷ്‌കരിക്കാന്‍ ജനപ്രിയമല്ലാത്ത പ്രധാനമന്ത്രിയായി മാറാനും തയ്യാറാണെന്ന് ലിസ് ട്രസ്. തന്റെ നികുതി വെട്ടിക്കുറവുകള്‍ മൂലം ധനികര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്ന് കുറ്റസമ്മതം നടത്തിക്കൊണ്ടാണ് ട്രസിന്റെ പ്രസ്തവാന. നാഷണല്‍ ഇന്‍ഷുറന്‍സ് പഴയ പടിയാക്കുന്നതിന് പുറമെ കോര്‍പ്പറേഷന്‍ ടാക്സ് വര്‍ദ്ധനവ് വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ വെള്ളിയാഴ്ചത്തെ മിനി-ബജറ്റിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. അതേസമയം വളര്‍ച്ചയ്ക്ക് ഉത്തേജനമേകാന്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയും മിനി ബജറ്റില്‍ ക്വാര്‍ട്ടെംഗ് ഉള്‍പ്പെടുത്തുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൗണിംഗ് സ്ട്രീറ്റ് ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ബാങ്കേഴ്സിന്റെ ബോണസുകളില്‍ ഏര്‍പ്പെടുത്തിയ ക്യാപ് റദ്ദാക്കുന്ന പദ്ധതിയും പുതിയ ടോറി നേതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ തനിക്ക് ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്നാണ് ട്രസിന്റെ നിലപാട്. എന്നാല്‍ ഇതേ പദ്ധതിക്ക് എതിരെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്. ട്രിക്കിള്‍ ഡൗണ്‍ ഇക്കണോമിക്സ് മതിയായി, ഇത് ഒരിക്കലും നടക്കില്ല, യുഎസ് പ്രസിഡന്റ് പറഞ്ഞു. ട്രസിന്റെ നികുതി പദ്ധതികളും, എനര്‍ജി സപ്പോര്‍ട്ടും രാജ്യത്തെ ധനിക കുടുംബങ്ങള്‍ക്ക് സാധാരണക്കാരേക്കാള്‍ ഇരട്ടി ഗുണം ചെയ്യുമെന്ന് റൊസൊലൂഷന്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിച്ചു. ഇതാണ് ഇപ്പോള്‍ ട്രസും സമ്മതിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window