Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
കടുത്ത ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല, മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍
reporter

ലണ്ടന്‍: ദിനംപ്രതി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് യുകെയിലെ വിവിധ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിനായി എത്തുന്നത്. എന്നാല്‍ പലരും പഠനത്തോടൊപ്പം ജോലി ചെയ്ത് മുന്നോട്ടു പോകാം എന്ന് പ്രതീക്ഷയിലാണ് യുകെയില്‍ എത്തുന്നത്. യുകെയിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ ഒരു പഠനത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. കടുത്ത ജീവിതച്ചിലവ് താങ്ങാനാവാതെ പല വിദ്യാര്‍ത്ഥികളും മാനസിക പ്രയാസം നേരിടുന്നതായും അവര്‍ക്ക് ശരിയായ വിധത്തില്‍ തങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല എന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.

ജീവിത ചിലവിലെ വര്‍ദ്ധനവ് മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തങ്ങള്‍ കഷ്ടപ്പെടുകയാണെന്ന് പഠനത്തില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേരും പറഞ്ഞു. സേവ് ദി സ്റ്റുഡന്റ് എന്ന വെബ്‌സൈറ്റില്‍ നടത്തിയ സര്‍വ്വേയില്‍ അഞ്ചില്‍ നാലുപേരും സാമ്പത്തിക ബുദ്ധിമുട്ടും കടുത്ത മാനസിക സമ്മര്‍ദ്ദവും മൂലവും തങ്ങളുടെ പഠനം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുന്നത് അവര്‍ നല്‍കേണ്ടിവരുന്ന വാടകയാണ്. അതോടൊപ്പം സാധനങ്ങളുടെ വിലവര്‍ധനവില്‍ പിടിച്ചുനില്‍ക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. കഴിഞ്ഞവര്‍ഷം മാത്രം യുകെയില്‍ 14 ശതമാനമാണ് ജീവിത ചിലവില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് ജീവിത ചിലവുകള്‍ നിയന്ത്രിച്ചാല്‍ പോലും 924 പൗണ്ട് പ്രതിമാസം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.

 
Other News in this category

 
 




 
Close Window