പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ സംസ്ഥാങ്ങളില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്തു തുടങ്ങി. പിഎഫ്ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ എന്‍സിഎച്ച്ആര്‍ഒ ഓഫീസ് പൂട്ടി മുദ്രവയ്ച്ചു. മഹാരാഷ്ട്രയില്‍ പിഎഫ്ഐയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. മംഗലുരു നഗരത്തിലെ 10 PFI ഓഫീസുകള്‍ പോലിസ് സീല്‍ ചെയ്തു.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍യിത്. ഇക്കാര്യത്തില്‍ എല്ലാ മജിസ്ട്രേറ്റ് കോടതികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. |