Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഒട്ടുമിക്ക ഇന്ത്യക്കാരും ഫോണ്‍ മാറ്റേണ്ടി വരും: 5 ജി സര്‍വീസ് ഇന്നു മുതല്‍ തുടങ്ങി
reporter
ഇന്ത്യയില്‍ 5G സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ 5G സേവവനത്തിന്റെ ഔദ്യോഗിക സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.ചടങ്ങില്‍ റിലയന്‍സ് ജിയോ മേധാവി മുകേഷ് അംബാനി, എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍, വോഡഫോണ്‍-ഐഡിയ (വിഐ)യുടെ കുമാര്‍ മംഗളം ബിര്‍ള എന്നിവര്‍ പങ്കെടപത്തു.


കേരളത്തില്‍ ഉള്‍പ്പെടെ 5 ജി അടുത്ത വര്‍ഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. പാവലിക്ക് (ഒക്ടോബര്‍ അവസാനത്തോടെ) ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങളില്‍ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു.
2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ പോയത്.
 
Other News in this category

 
 




 
Close Window