Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലോക സഭാ സമ്മേളനം സര്‍ക്കാര്‍ ചെലവില്‍ അല്ല: പ്രവാസികളാണ് ചെലവു വഹിക്കുന്നത്: മുഖ്യമന്ത്രി
reporter
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിര്‍മിതിയും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്.

നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലയാളി നഴ്‌സുമാര്‍ക്ക് കൂടുതല്‍ അവസരം കിട്ടുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാള്‍ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാള്‍ മാക്‌സിന്റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദര്‍ശിച്ചു.
 
Other News in this category

 
 




 
Close Window