Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
2 സ്ത്രീകളെ കഴുത്തറുത്ത ശേഷം മൃതദേഹം കുഴിച്ചു മൂടി: ബലി നല്‍കിയതെന്നു പോലീസ്: തിരുവല്ലയിലെ ക്രൂരതയില്‍ നടുങ്ങി കേരളം
reporter
പത്തനംതിട്ട ഇലന്തൂരിലെ പരമ്പരാഗത വൈദ്യ കുടുംബത്തിലെ അംഗവും തിരുമ്മു ചികിത്സകനും കവിയുമാണ് നരബലിക്കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗ് (67) എന്ന വൈദ്യന്‍. കവിയും പുരോഗമന പ്രസ്ഥാനങ്ങളോട് ഒപ്പം നില്‍ക്കുന്ന സജീവ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഈ ബിരുദധാരി. ആദ്യ ഭാര്യ വേര്‍പിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ഇടപരിയാരം സ്വദേശി ലൈലയുമൊത്ത് ജീവിതം. ആദ്യ ഭാര്യയിലെ മക്കള്‍ വിദേശത്ത് ജോലി ചെയ്ത് ജീവിതം നയിക്കുന്നു.

ഇലന്തൂര്‍ ചന്തയില്‍ നിന്നും എത്തുന്ന തര്യന്‍ നഗര്‍ എന്ന സ്ഥലത്താണ് ഇയാളുടെ വീട്. നാട്ടിലെ നല്ല കുടുംബ പശ്ചാത്തലം. ഏറെപ്പേര്‍ വിദേശത്ത് ഉള്ള ഈ പ്രദേശത്ത് ഇപ്പോഴും ജനവാസം കുറവാണ്. ജനകീയാസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും എല്ലാം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തില്‍ സജീവമായിരുന്ന ഭഗവല്‍ സിങ് ആയുര്‍വേദ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാറുമുണ്ട്. ഇതിനായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമസഭകളിലും അയല്‍ക്കൂട്ടങ്ങളിലും ഒക്കെ ഭഗവല്‍ സിംഗ് എത്താറുണ്ട്. പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു ഇയാള്‍ തിരുമ്മും വൈദ്യചികിത്സയും നടത്തിയത്. ആരോടും കണക്കു പറഞ്ഞ് കാശ് വാങ്ങുന്ന സ്വഭാവമില്ലാത്തതിനാല്‍ ധാരാളം പേരെ ചികിത്സയ്ക്ക് കിട്ടിയിരുന്നു.
 
Other News in this category

 
 




 
Close Window