Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അധ്യാപികയുടെ പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ കുടുങ്ങി: നിരവധി തവണ പീഡിപ്പിച്ചു; കാറിലിട്ട് മര്‍ദിച്ചു
reporter
പീഡന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. എറണാകുളം സ്വദേശിയായ അധ്യാപികയാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്.
പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും യുവതിയുടെ മൊഴി. ഗുരുതര ആരോപണങ്ങളുമായി യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. എല്‍ദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ വാഹനത്തില്‍ കൊണ്ടു പോയെന്നും യുവതി.


കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറയുന്നു. കേസ് പിന്‍വലിക്കാന്‍ തയാറാകത്തതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി ക്രൂരമായി മര്‍ദിച്ചെന്ന് യുവതിയുടെ മൊഴി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എം എല്‍ എ പറഞ്ഞെന്നും യുവതി.

എംഎല്‍എ തന്നെ മര്‍ദ്ദിച്ചെന്നു കാട്ടി ഇവര്‍ കോവളം പൊലീസിലും പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 14ന് എംഎല്‍എ മര്‍ദിച്ചെന്നു കാട്ടി 28നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി ഒത്തുതീര്‍ക്കാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇടപെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
 
Other News in this category

 
 




 
Close Window