Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൊലയ്ക്കു ശേഷം മാസം വേവിച്ച് തിന്നു: തിരുവല്ലയിലെ നരബലിയില്‍ മനസ്സാക്ഷി മരവിക്കുന്ന മൊഴികള്‍
reporter
ഇലന്തൂരില്‍ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്റെ മൃതദേഹത്തില്‍ നിന്ന് വാരിയെല്ലിന്റെ മുന്‍ഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയില്‍ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവല്‍ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിര്‍ത്താണെന്നും ലൈല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം കേരളത്തെ ഞെട്ടിച്ച നരബലിയ്ക്ക് പത്മയെ എത്തിക്കാന്‍ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുന്‍കൂറായി ഇലന്തൂരിലെ ഭഗവല്‍സിംഗ് -ലൈല ദമ്പതികളില്‍ നിന്ന് ഷാഫി വാങ്ങി. റോസ്ലിനെ എത്തിക്കാന്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വ്യക്തമല്ല.

കൊലപാതകം പുറത്ത് അറിയാതിരിക്കാന്‍ ഭഗവല്‍ സിങിനെ കൊലപ്പെടുത്താന്‍ ഷാഫിയും ലൈലയും പദ്ധതിയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു സ്ത്രീകളെ നരബലി നല്‍കിയത് ദേവീപ്രീതിക്കായി ചെയ്തതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്മയ്ക്ക് പതിനയ്യായിരം രൂപയും റോസ്ലിയെ ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
 
Other News in this category

 
 




 
Close Window