Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗവര്‍ണറുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവന നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും: കടുത്ത താക്കീതുമായി ആരിഫ് ഖാന്‍
reporter
മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാമന്ത്രി ആര്‍ ബിന്ദു നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ ചൊടിപ്പിച്ചതെന്നാണ് വിവരം. 'ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സര്‍വകലാശാല പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ട ഉത്തരവാദിത്തം ഗവര്‍ണര്‍ക്കുണ്ട്. സര്‍വകലാശാല നിയമഭേദഗതി ബില്‍ തടഞ്ഞുവച്ചയാളാണ് ഗവര്‍ണര്‍' - മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നത്.
 
Other News in this category

 
 




 
Close Window