Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്്: ഐഎഎസുകാരന്‍ ശ്രീറാമിനെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി
Text by News TEAM UKMALAYALAM PATHRAM
മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമനെയും വഫയെയും കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ശ്രീറാമിനെതിരെ നിലനില്‍ക്കുന്നത് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റവും മദ്യപിച്ച് വാഹനം ഓടിച്ചതും മാത്രമെന്ന് കോടതി.

അലക്ഷ്യമായി വാഹനമോടിച്ച കേസ് ശ്രീരാമന്‍ എതിരെ നിലനില്‍ക്കും. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുള്ളത്.

കേസിലെ ഒന്നാം പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍. വഫ ഫിറോസ് രണ്ടാം പ്രതിയാണ്. സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, നരഹത്യാകുറ്റം നിലനില്‍ക്കില്ല എന്നീ വാദങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ബഷീറിനെ തനിക്ക് മുന്‍പരിചയമില്ല. അതിനാല്‍ ല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നും ശ്രീറാം കോടതിയില്‍ പറഞ്ഞു. ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്.

ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കഴിഞ്ഞ മാസം ഫയലില്‍ സ്വീകരിച്ചിരുന്നു. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ക്രിമിനല്‍ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
 
Other News in this category

 
 




 
Close Window