Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മദ്യപിച്ചു എന്നുള്ള കാരണത്താല്‍ അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ല: ഹൈക്കോടതി
Text by News TEAM UKMALAYALAM PATHRAM
അപകട മരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക മദ്യപിച്ചിരുന്നതിന്റെ പേരില്‍ മാത്രം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

മദ്യത്തിന്റെ സ്വാധീനം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. കുറച്ച് മദ്യം കഴിച്ചയാള്‍ കൂടുതല്‍ ഉപയോഗിച്ചയാളേക്കാള്‍ ലഹരിയിലായിരിക്കും. ഇത് ഓരോരുത്തരുടേയും ആരോഗ്യത്തേയും ശേഷിയേയും ആശ്രയിച്ചാണ്. അതിനാല്‍ ഇക്കാര്യത്തില്‍ നിശ്ചിതമായ മാനദണ്ഡം സ്വീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിപ്രകാരം അര്‍ഹമായ ഏഴുലക്ഷം രൂപ നല്‍കാനുള്ള ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതി വിധി. ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് വിധി.

ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ ഉത്തരവിനെതിരേയാണ് ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ സമീപിച്ചത്. 2009 മെയ് 19 നാണ് ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരനായ വ്യക്തി വാഹനാപകടത്തില്‍ മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യവേ എതിര്‍വശത്തുനിന്ന് മറ്റൊരുവാഹനത്തെ മറികടന്നുവന്ന ടൂറിസ്റ്റ് ബസ്സ് ഇടിച്ചായിരുന്നു അപകടം.

വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചില്‍ ബൈക്ക് യാത്രക്കാരന്‍ തന്റെ വശത്തിലൂടെ തന്നെയാണ് വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു. അപകടത്തില്‍, അശ്രദ്ധയോടെ ബസ് ഓടിച്ചതിന് ബസ് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തുരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തരാസപരിശോധന റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തില്‍ അനുവദനീയമായതിനെക്കാള്‍ മദ്യമുള്ളതായി കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനി തുക നിഷേധിച്ചത്.
 
Other News in this category

 
 




 
Close Window