Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസിന് കുരുക്ക് മുറുകി: ഓണ്‍ലൈനില്‍ കഥകള്‍ പ്രചരിപ്പിച്ചത് പുതിയ കേസ്
Text by News TEAM UKMALAYALAM PATHRAM
ബലാത്സംഗക്കേസിലെ പരാതിക്കാരിയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി.

നാലു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കി അപകീര്‍ത്തിപരമായ പ്രചരണം നടത്തിയെന്ന് യുവതിയുടെ പരാതി. ഇത് പ്രചരിപ്പിക്കുന്നതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി ഒരു ലക്ഷം രൂപ നല്‍കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. പിന്നീട് പേട്ട പൊലീസിന് പരാതി കൈമാറുകയായിരുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പേട്ട പൊലീസ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം ബലാത്സംഗ കേസില്‍ എല്‍ദോസ് കുനനപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിയ്ക്ക് വിശദീകരണം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window