Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
75000 പേര്‍ക്ക് ജോലി: ഇന്ത്യയില്‍ പുതിയ വിപ്ലവവുമായി നരേന്ദ്രമോദി: റിക്രൂട്ട്‌മെന്റ് മേള തുടങ്ങി
Text by: @ UKMALAYALAMPATHRAM
ചെറുപ്പക്കാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 75000 പേര്‍ക്ക് നിയമന ഉത്തരവ് തത്സമയം നല്‍കും. ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ഇന്ന് നിയമനം ലഭിക്കുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് എ (ഗസറ്റഡ് )?,? ഗ്രൂപ്പ് ബി (ഗസറ്റഡ്)?,? ഗ്രൂപ്പ് ബി ( നോണ്‍ ഗസറ്റഡ് )?,? ഗ്രൂപ്പ് സി ഓഫീസര്‍മാരായാവും നിയമനം. കൂടാതെ കേന്ദ്രസായുധ സേനയിലേക്കും,? സബ് ഇന്‍സ്പെക്ടര്‍,? കോണ്‍സ്റ്റബിള്‍,? എല്‍. ഡി ക്ലാര്‍ക്ക്,? സ്റ്റെനോ,? പി. എ,? ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍, ?മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് രാജ്യവ്യാപകമായി റിക്രൂട്ട്‌മെന്റ് നടത്തിയത്.

ഈ വര്‍ഷം ജൂണില്‍ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി,? ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )?- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്- 26282, ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്)?- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വര്‍ഷത്തിനകം നിയമനം നല്‍കുകക.

പ്രതിരോധമന്ത്രാലയം, റെയില്‍വേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതല്‍ ഒഴിവുകളുള്ളത്. പ്രതിരോധ മന്ത്രാലയത്തില്‍ ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്)?-39?366, ഗ്രൂപ്പ് സി- 2.14 ലക്ഷം ഒഴിവുകളുണ്ട്. റെയില്‍വേയില്‍ ഗ്രൂപ്പ് സി- 2.91 ലക്ഷം ഒഴിവുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഗ്രൂപ്പ് സി (നോണ്‍ഗസറ്റഡ്),?ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്),? ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തസ്തികകളിലായി 1.21 ലക്ഷം ഒഴിവുകളുണ്ട്.
 
Other News in this category

 
 




 
Close Window