Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അധികാരം ആയുധമാക്കി ഗവര്‍ണര്‍: 9 വൈസ് ചാന്‍സലര്‍മാര്‍ നാളെ രാവിലെ രാജിവയ്ക്കണമെന്ന് നിര്‍ദേശം
Text by: @ UKMALAYALAMPATHRAM
9 സര്‍വകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ തന്നെ വിസിമാര്‍ രാജിവെക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. നിര്‍ദേശം സുപ്രിംകോടതിയുടെ അടിസ്ഥാനത്തിലാണെന്ന് ഗവര്‍ണര്‍. നാളെ രാവിലെ 11.30ന് മുന്‍പ് രാജിവെക്കണമെന്ന് നിര്‍ദേശം. വിസിമാര്‍ക്ക് ഇത് സംബന്ധിച്ച് മെയിലുകള്‍ അയച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

6 വി സി മാര്‍ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്(കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല). 3 പേരുടെ നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു (കൊച്ചി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല).
 
Other News in this category

 
 




 
Close Window