Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രീതി നഷ്ടപ്പെട്ടു ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍: എനിക്ക് പ്രീതിയുണ്ട്, പുറത്താക്കുന്നില്ലെന്ന് മുഖ്യമന്ത്രി
Text by: @ UKMALAYALAMPATHRAM
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ കെ എന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ ഗവര്‍ണര്‍ അപ്രീതി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി.

യുപിയില്‍ ഉള്ളര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നല്‍കി.

ധനമന്ത്രിയില്‍ തനിക്ക് പ്രീതി നഷ്ടപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ തുടര്‍നടപടി വേണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
 
Other News in this category

 
 




 
Close Window