Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി
Text by: Reporter
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതി ശരത്തിനും തിരിച്ചടി.കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് അറിയിച്ചു. സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസാണ് ഹര്‍ജി വിധി പറഞ്ഞത്.

ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ദിലീപും ശരത്തും കോടതിയില്‍ ഹാജരാകണം. നവംബര്‍ 10 ന് കേസിന്റെ വിചാരണ തുടങ്ങും. കോടതി വിധി ആശ്വാസമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ പ്രതികരിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തില്‍ ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തിയിരുന്നു, ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതാണ് കുറ്റം.

മുംബൈയിലെ ലാബിലും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച് പള്‍സര്‍ സുനിയും കൂട്ടാളികളും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്ത് ആയ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ ഐ പാഡില്‍ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാന്‍ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window