Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ ഇല്ലാതാക്കിയ രേഷ്മ അറസ്റ്റില്‍: തെളിവ് ഇല്ലാതാക്കിയത് അമ്മയും അമ്മാവനുമെന്നു പോലീസ്
Text by: Reporter
പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിച്ചത് പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും. കഷായത്തിന്റെ കുപ്പിയടക്കം ഇവര്‍ നശിപ്പിച്ചെന്ന് പോലീസ്. ഷാരോണ്‍ രാജിന്റെ മരണമറിഞ്ഞതോടെ ഇരുവര്‍ക്കും ഗ്രീഷ്മയെ സംശയമായി. തുടര്‍ന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു.

തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
 
Other News in this category

 
 




 
Close Window