Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജ്യൂസില്‍ മയക്കു മരുന്നു നല്‍കി പീഡിപ്പിച്ചു: ലോ അക്കാഡമിയിലെ കെഎസ് യു നേതാവിന് എതിരേ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതി
Text by: Reporter
ലോ അക്കാദമിയിലെ മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി. മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ജൂണ്‍ മാസം പതിനാലാം തീയതി മുതല്‍ പല ദിവസങ്ങളില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതാണ് വിദ്യാര്‍ഥിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ടൊമാറ്റോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചതായാണ് ആരോപണം. എംജി നഗറിലെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബര്‍ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും പരാതിയില്‍ പരാമര്‍ശമുണ്ട്. . മാനഹാനി ഭയം ആണ് പരാതി നല്‍കാന്‍ വൈകിയതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
 
Other News in this category

 
 




 
Close Window