Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ചത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍
Text by: Reporter
മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. ഒരു മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഇയാള്‍ ഇന്നലെ മുതല്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയിന്‍കീഴ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സ്ത്രീക്ക് നേരെ മ്യൂസിയം വളപ്പിനുളളില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്.

സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
 
Other News in this category

 
 




 
Close Window