Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിക്കു വെടിയേറ്റു: ഇമ്രാന്റെ ശരീരത്തില്‍ തറച്ചത് മൂന്നു ബുള്ളറ്റുകള്‍
Text by: @ UKMALAYALAMPATHRAM
പാകിസ്ഥാനില്‍ ലോംഗ് മാര്‍ച്ചിനിടെയുണ്ടായ വെടിവയ്പ്പില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് പരിക്ക്. എന്നാല്‍ പരിക്ക് കാര്യമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. 'റിയല്‍ ഫ്രീഡം' റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്ജറന്‍വാലയിലായിരുന്നു വെടിവയ്പ് എന്നാണു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റു. പതിനഞ്ചോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.
തന്നെ വധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ന് വൈകിട്ടാണ് പാകിസ്ഥാനിലെ വസീറാബാദില്‍ റാലിക്കിടെ ഇമ്രാന്‍ ഖാന് വെടിയേറ്റത്. മൂന്ന് ബുള്ളറ്റുകളാണ് ഇമ്രാന്‍ ഖാന്റെ ശരീരത്തില്‍ ഏറ്റത്.

തന്റെ മരണം ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും മുന്‍ പാക് പ്രധാനമന്ത്രി പ്രതികരിച്ചതായി സിഎന്‍എന്‍ ന്യൂസ് 18 ന് ലഭിച്ചു. 'എനിക്കറിയാം അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവര്‍ക്കറിയില്ല എന്നെ രക്ഷിക്കാന്‍ അല്ലാഹുവുണ്ടെന്ന്. ഞാന്‍ തിരിച്ചു പോരാടുക തന്നെ ചെയ്യും' എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.
 
Other News in this category

 
 




 
Close Window