Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ പ്രതികളെ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം: ഞാന്‍ തീവ്രവാദിയല്ല - ജയില്‍ മോചിതയായ നളിനി
Text by News TEAM UKMALAYALAM PATHRAM
രാജീവ് ഗാന്ധി വധക്കേസിലെ 6 പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍ എന്നീ പ്രതികളെയാണ് ശിക്ഷാ കാലവധി തീരുംമുമ്പ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഒരു തീവ്രവാദിയല്ലെന്ന് തനിക്ക് അറിയാമെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതയായ നളിനി. നളിനി അടക്കം ആറ് പേരുട*!*!*!െ മോചനത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

'ഒരുപാട് വര്‍ഷങ്ങളായി ജയില്‍ ഞാന്‍ അനുഭവിക്കുന്നു. അവസാനത്തെ 32 മണിക്കൂര്‍ എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എനിക്ക് പിന്തുണ നല്‍കിയ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നെ വിശ്വസിച്ചതിന് തമിഴ്‌നാട്ടിലെ ജനങ്ങളോടും അഭിഭാഷകരോടും നന്ദി പറയുന്നു' - നളിനിയുടെ വാക്കുകള്‍.
 
Other News in this category

 
 




 
Close Window