Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിപിഎം നേതാവ് രാഗേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: പ്രിയയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Text by News TEAM UKMALAYALAM PATHRAM
കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയക്ടര്‍ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്ററായിരുന്ന കാലം അധ്യയന പരിചയമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ലെന്നും കോടതി വിമര്‍ശിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയമല്ല. എന്‍എസ്എസ് സേവനത്തിന്റെ ഭാഗമായി കുഴിവെട്ടിയതൊന്നും അധ്യാപനമായി കാണാനാവില്ല. അധ്യാപനമെന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window