Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി എനര്‍ജി കമ്പനികള്‍
reporter

 ലണ്ടന്‍: എനര്‍ജി ബില്‍ പ്രതിസന്ധി സാധാരണക്കാരെ ബുദ്ധിമുട്ടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ കമ്പനികള്‍ മുന്നോട്ട് ; 1500 പൗണ്ടിന്റെ വരെ സഹായം ; ബ്രിട്ടീഷ് ഗ്യാസ് ട്രസ്റ്റിന്റെ വെബ്സൈറ്റ് വഴി ആനുകൂല്യത്തിനായി അപേക്ഷിക്കാം. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുക എനര്‍ജി ബില്ലാകും. ഏറ്റവും ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം ഇനിയും ഉയരുമെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് പേടി സ്വപ്നമാണ്. ഇപ്പോഴിതാ ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി സപ്പോര്‍ട്ട് ഫണ്ട് എന്ന പേരിലുള്ള ധനസഹായം വഴി 1500 പൗണ്ട് വരെയുള്ള കടം തീര്‍ക്കാനാകും. എനര്‍ജി പ്രൈസ് ഗ്യാരന്റി നിലവില്‍ വന്നത് ഒക്ടോബര്‍ ഒന്നു മുതലാണ്. കുടുംബത്തിന്റെ ശരാശരി ബില്‍ പ്രതിവര്‍ഷം 2500 പൗണ്ടായി മാറി. ഏപ്രില്‍ വരെ മാത്രമേ ഇതു നിലനില്‍ക്കുകയുള്ളൂ. 2023 ഏപ്രിലില്‍ ഗാരന്റിക്ക് പകരമായി പുതിയ പ്രൈസ് ക്യാപ് നിലവില്‍ വരും. ശരാശരി ബില്‍ മൂവായിരം പൗണ്ടായി ഉയരുമെന്നാണ് കണക്ക്. ബില്‍ ഏപ്രില്‍ കഴിയുന്നതോടെ 3700 പൗണ്ട് വരെ ഉയര്‍ന്നേക്കും. പ്രതിവര്‍ഷം മൂവായിരം പൗണ്ട് എന്നത് താങ്ങാവുന്നതിലും അപ്പുറമാണ് പലര്‍ക്കും. ഇതോടെ ഊര്‍ജ്ജ കമ്പനികള്‍ ചില സഹായങ്ങളുമായി രംഗത്തുവന്നത്. 18 മില്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് ബ്രിട്ടീഷ് ഗ്യാസ് കൊണ്ടുവരുന്നത്. 250 പൗണ്ടിനും 1500 പൗണ്ടിനുമിടയില്‍ എനര്‍ജി ഡെബ്റ്റ് ഉള്ളവര്‍ക്കാണ് പദ്ധതി പ്രയോജനം ചെയ്യുക.

ബ്രിട്ടീഷ് ഗ്യാസിന്റെ കണക്ക് പ്രകാരം ശരാശരി ധനസഹായം ഏകദേശം 550 പൗണ്ടായിരുന്നു.ഇതു ലഭിച്ചവരില്‍ ഏറെയും ഡിസെബിലിറ്റി ബെനഫിറ്റ് ലഭിക്കുന്നവരായിരുന്നു. 30 ശതമാനത്തോളം പേര്‍ സിംഗിള്‍ പാരന്റ്സും കാല്‍ ഭാഗം പേര്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉള്ളവരുമായിരുന്നു.ആനുകൂല്യം ലഭിക്കുവാന്‍ നിങ്ങള്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും താമസിക്കുന്ന, ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താവ് ആകണം. മാത്രമല്ല, ഫ്യൂവല്‍ പോവര്‍ട്ടി എനര്‍ജി എഫിഷ്യന്‍സി റേറ്റിംഗ് ബാന്‍ഡ് ഡിയോ അതില്‍ താഴെയോ ബാന്‍ഡുള്ള വീടുകളില്‍ താമസിക്കുന്നവരും, വീടിനെ ചൂടാക്കി നിര്‍ത്താന്‍ ചെലവഴിച്ച പണം കഴിച്ചുള്ള നീക്കിയിരിപ്പ് ഔദ്യോഗികമായ ദാരിദ്ര്യ രേഖക്ക് കീഴില്‍ വരുന്ന തുകയുമാണെങ്കില്‍ അവര്‍ അര്‍ഹരായി കാണും. ആനുകൂല്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി ട്രസ്റ്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതണ്. അപേക്ഷിക്കുമ്പോള്‍ കുടുംബത്തിന്റെ വരുമാനം തെളിയിക്കുന്ന രേഖകളും, മീറ്റര്‍ റീഡിംഗും സമര്‍പ്പിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് ബ്രിട്ടീഷ് ഗ്യാസ് ഏജന്‍സിയുടെ ശ്രമം.

 
Other News in this category

 
 




 
Close Window