Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ശമ്പള വര്‍ധന ആവശ്യപ്പെട്ട് ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്
reporter

ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ റെയില്‍വേ യാത്രക്കാര്‍ക്കു കൂടുതല്‍ ദുരിതം സമ്മാനിക്കാന്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്. 11 കമ്പനികളിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ ദീര്‍ഘകാല ശമ്പള വര്‍ധന ആവശ്യപ്പെട്ടു ശനിയാഴ്ച സമരത്തിനിറങ്ങും. അസ്ലെഫ് യൂണിയന്റെ പണിമുടക്ക് ക്രിസ്മസ് മാര്‍ക്കറ്റുകളിലേക്കും പ്രധാന കായിക മത്സരങ്ങളിലേക്കും യാത്ര ചെയ്യുന്നവരെ ബാധിക്കും. അതുകൊണ്ടു യാത്രയ്ക്ക് ഇറങ്ങുംമുമ്പ് യാത്രക്കാര്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടന്‍ ഓവര്‍ഗ്രൗണ്ടിലെ ശനിയാഴ്ച പ്രതീക്ഷിച്ചിരുന്ന പണിമുടക്ക് പുതിയ ശമ്പള ഓഫര്‍ ശനിയാഴ്ച പരിഗണിച്ചു പ്രതീക്ഷിച്ചിരുന്ന - യൂണിയന്‍ അംഗങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. ഡ്രൈവര്‍മാരെ പ്രതിനിധീകരിക്കുന്ന അസ്ലെഫ്, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനൊപ്പം വേതനം നിലനിര്‍ത്താന്‍ വാദിക്കുന്നു. ശമ്പള ഓഫര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് റെയില്‍ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നു അവര്‍ ചൂണ്ടിക്കാട്ടി. ക്രിസ്മസിന് മുന്നോടിയായി റെയില്‍വേ യൂണിയനുകള്‍ വേറെയും സമരം തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 13,14, 16,17, ജനുവരി 3,4, 6,7 എന്നിങ്ങനെ തീയതികളില്‍ 48 മണിക്കൂറാണ് നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് (ആര്‍ എം ടി) പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള വര്‍ദ്ധനവ്, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരം, റയില്‍വേ മേഖലയില്‍ ഗുരുതര തടസങ്ങള്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ പറയുന്നു. നെറ്റ്വര്‍ക്ക് റെയിലിലെയും മറ്റ് 14 ട്രെയിന്‍ കമ്പനികളിലെയും അംഗങ്ങള്‍ കഴിഞ്ഞ ആഴ്ച പണിമുടക്കിനെ അനുകൂലിച്ചു രംഗത്ത് വന്നതിനു പിന്നാലെയാണിത്.

40,000-ത്തിലധികം ആര്‍എംടി അംഗങ്ങള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് യൂണിയന്‍ പറയുന്നത്. ഡിസംബര്‍ 18 മുതല്‍ ജനുവരി 2 വരെ ഓവര്‍ടൈം നിരോധനവും ഉണ്ടായിരിക്കുമെന്ന് ആര്‍എംടി അറിയിച്ചു, അതായത് മൊത്തം നാലാഴ്ചത്തേക്ക് യൂണിയന്‍ പണിമുടക്ക് നടത്തും. ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 16, 17 തീയതികളില്‍ ലണ്ടനിലും ബര്‍മിംഗ്ഹാമിലും നടക്കുന്ന ഹാസ്യനടന്‍ പീറ്റര്‍ കേയുടെ പ്രകടനങ്ങളും 13, 14, 16 തീയതികളില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന പൗലോ നൂറ്റിനിയുടെ ഗിഗുകളും പോലുള്ള പരിപാടികള്‍ക്കും സമരം മൂലം സാരമായ തടസം നേരിടും. വേതനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡ്രൈവര്‍മാരുടെ അസ്ലെഫ് യൂണിയന്‍ നവംബര്‍ 26 ശനിയാഴ്ച മറ്റൊരു പണിമുടക്ക് നടത്തുന്നുണ്ട്. ക്രിസ്മസ് കാലയളവില്‍ ഇങ്ങനെയൊരു സമരവുമായി മുന്നോട്ട് പോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. പണിമുടക്കിനെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി നെറ്റ്വര്‍ക്ക് റെയിലും റെയില്‍ ഡെലിവറി ഗ്രൂപ്പും പറയുന്നു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് യൂണിയന്റേത്.

 
Other News in this category

 
 




 
Close Window