Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെ മലയാളികളെ നടുക്കി ഒരു ദിവസം രണ്ടു മരണം: വിട പറഞ്ഞത് തിരുവല്ല സ്വദേശി വിജയ് ചാക്കോയും മൂവാറ്റുപുഴ സ്വദേശി നിമ്യയും
Text by TEAM UKMALAYALAM PATHRAM
യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി രണ്ടു മരണവാര്‍ത്തകള്‍. തിരുവല്ല സ്വദേശി വിജയ് ചാക്കോയും ബെക്സിലെ നിമ്യയും ആണ് വിടവാങ്ങിയത്. നോര്‍ത്താംപ്ടന് അടുത്ത ഡാവന്‍ട്രിയില്‍ ഒന്നര പതിറ്റാണ്ടിലേറെ ആയി താമസിച്ചുവരുന്ന തിരുവല്ല കറ്റാനം സ്വദേശിയായ വിജയ് ചാക്കോ (അജയ്) (48), മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ നിമ്യ എന്നിവരുടെ വിയോഗം ആണ് വേദനയായത്.

ഏതാനും മാസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയിന്റെ വിയോഗം ഇന്നലെയാണ് സംഭവിച്ചത്. ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍ ക്നാനായ പള്ളി ഇടവക അംഗം കൂടിയായ വിജയിന്റെ മരണ വര്‍ത്തയറിഞ്ഞു വിശ്വാസ സമൂഹത്തില്‍ നിന്നുള്ള സുഹൃത്തുക്കളും വീട്ടിലെത്തി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.

ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്ന വിജയ് ഏതാനും വര്‍ഷം മുന്‍പ് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുക ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ഏതാനും മാസമായി രോഗനില അല്‍പം വഷളായതിനെ തുടര്‍ന്ന് പൂര്‍ണമായും ചികിത്സയെ ആശ്രയിക്കേണ്ട സാഹചര്യവും ആയിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ ജന്മനാട്ടില്‍ എത്തിച്ചു പൂര്‍ത്തിയാക്കുവാനുള്ള ആലോചനയാണ് ഇപ്പോള്‍ കുടുംബം എടുത്തിരിക്കുന്നത്.

ചിങ്ങവനം സ്വദേശിയായ നിഷയാണ് ഭാര്യ. രണ്ടു പെണ്‍കുട്ടികളാണ് നിഷയ്ക്കും വിജയിനുമുള്ളത്. മൂത്ത മകള്‍ എ ലെവലിലും ഇളയ കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. പരേതന്റെ ആത്മ ശാന്തിക്കായി ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടില്‍ ബര്‍മിങ്ഹാം ഇടവക വികാരി ഫാ. സജി അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും.

മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ലിജോ ജോര്‍ജിന്റെ പത്നിയാണ് ബെക്‌സില്‍ അന്തരിച്ച നിമ്യ. മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ നിമ്യ(34) ബ്രൈറ്റന്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.
ഈസ്റ്റ് സസെക്‌സിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായി എത്തിയ നിമ്യക്ക് ഞായറാഴ്ച ജോലിക്കിടയില്‍ കുഴഞ്ഞു വീണാണ് ഗുരുതരാവസ്ഥയില്‍ ആയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഗുരുതരമായ രോഗ സാന്നിധ്യം കണ്ടെത്തിയത്. ട്യൂമര്‍ ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയപ്പോഴേക്കും രോഗ നില വഷളായിക്കഴിഞ്ഞിരുന്നു.


ഏക മകന് മൂന്നര വയസാണ് . പ്രാദേശിക മലയാളി സമൂഹത്തില്‍ നിന്നും വിവരമറിഞ്ഞു ലിജോയെ ബന്ധപ്പെട്ടു അടിയന്തിര സഹായം എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window