Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ രാജകുടുംബത്തോടുള്ള യുദ്ധതന്ത്രമാണെന്ന് ആരോപണം; വില്ല്യമും, കെയ്റ്റും യുഎസ് സന്ദര്‍ശനം നടത്തുന്ന സമയം നോക്കി മനഃപ്പൂര്‍വ്വം ട്രെയിലര്‍ ഇറക്കിയെന്ന് ആരോപിച്ചാണ് സഹായികളുടെ പ്രചരണം
reporter

ലണ്ടന്‍: ജ്യേഷ്ഠസഹോദരനായ വില്യമിനും അദ്ദേഹത്തിന്റെ ഭാര്യ കെയ്റ്റിനുമെതിരെ ഹാരിയും, മെഗാനും മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. വില്ല്യം രാജകുമാരനും, കെയ്റ്റ് രാജകുമാരിയും യുഎസ് സന്ദര്‍ശനത്തിലുള്ള സമയം നോക്കി സസെക്സ് ദമ്പതികളുടെ നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ പുറത്തുവിട്ടത് മനഃപ്പൂര്‍വ്വമാണെന്നാണ് പ്രചാരണം.

വെയില്‍സ് രാജകുമാരന്റെയും, രാജകുമാരിയുടെയും യുഎസ് സന്ദര്‍ശനം കുളമാക്കാന്‍ ലക്ഷ്യമിട്ടാണ് നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ പുറത്തുവന്നതെന്നാണ് രാജകീയ സഹായികളില്‍ ചിലര്‍ പറയുന്നത്. ഡോക്യുമെന്ററി സീരിസിന്റെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രോമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വില്ല്യം, കെയ്റ്റ്, കാമില്ല രാജ്ഞി എന്നിവര്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

'അടഞ്ഞുകിടക്കുന്ന വാതിലിന് അപ്പുറം നടക്കുന്നതൊന്നും ആരും കാണുന്നില്ല', ഹാരി പ്രോമോയില്‍ പറയുന്നു. ദമ്പതികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനുജന്റെ കുടുംബത്തിന്റെ നീക്കങ്ങള്‍ ബാധിക്കാത്ത തരത്തില്‍ കെയ്റ്റും, വില്ല്യമും ഇന്നലെ ബോസ്റ്റണിലെത്തി. വലിയ ജനക്കൂട്ടം ബോസ്റ്റണില്‍ എത്തിച്ചേര്‍ന്ന് വില്ല്യമിനെയും, കെയ്റ്റിനെയും സ്വീകരിച്ചതിനാല്‍ ഹാരിയുടെയും, മെഗാന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നാണ് മജസ്റ്റി മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഇന്‍ഗ്രിഡ് സീവാര്‍ഡ് വ്യക്തമാക്കിയത്. നെറ്റ്ഫ്ളിക്സിന്റെ പുതിയ സീരിസില്‍ കുടുംബവുമായുള്ള ബന്ധം മോശമായതിന്റെ കൂടുതല്‍ കാരണങ്ങള്‍ പങ്കുവെയ്ക്കുമെന്നാണ് പ്രതീക്ഷ. രാജകുടുംബത്തില്‍ വംശവെറി നിലനില്‍ക്കുന്നതായി നേരത്തെ മെഗാന്‍ വാദം ഉന്നയിച്ചിരുന്നു. അന്ന് ഇത് വെറും ആരോപണമായി തള്ളിയവര്‍ ലേഡി-ഇന്‍-വെയ്റ്റിംഗ് സൂസന്‍ ഹുസെ ഒരു കറുത്ത വംശജയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് രാജിവെച്ചതോടെ വിശ്വസിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ഹാരിയും, മെഗാനും കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത്.

 
Other News in this category

 
 




 
Close Window