Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ആരോഗ്യം
  Add your Comment comment
ഒരുസംഘം സന്യാസിമാരെ കൂട്ടത്തോടെ മദ്യവിമുക്ത കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്തു
Text by TEAM UKMALAYALAM PATHRAM
ക്ഷേത്രത്തിലെ എല്ലാ സന്ന്യാസിമാരും മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തായ്ലന്‍ഡിലെ ബുദ്ധക്ഷേത്രം അനാഥമായി. മെതാംഫീറ്റാമിന്‍ പരിശോധനയില്‍ മഠാധിപതി ഉള്‍പ്പെടെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തുകയായിരുന്നു. വടക്കന്‍ തായ്ലന്‍ഡിലെ ബങ്സാംഫാന്‍ പ്രദേശത്തെ ഫേട്ചാബുന്‍ ഗ്രാമത്തിലെ ബുദ്ധക്ഷേത്രമാണ് എല്ലാ സന്ന്യാസികളും ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് പോയതോടെ ഒറ്റപ്പെട്ടത്. (Buddhist Temple Left Without Monks After They All Test Positive for Meth)


മ്യന്‍മറില്‍ നിന്ന് ഉള്‍പ്പെടെ വ്യാപകമായി മയക്കുമരുന്ന് എത്തുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ന്യാസിമാര്‍ മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയത്. ക്ഷേത്രങ്ങളും സന്ന്യാസിമഠങ്ങളും പോലും മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെടുന്ന സാഹചര്യം ഭയാനകമാണെന്ന് പ്രാദേശിക ഭരണകൂടം പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window