Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി: വിഴിഞ്ഞം തുറമുഖത്തെ സമരം ഒത്തുതീര്‍പ്പായി
Text by TEAM UKMALAYALAM PATHRAM
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അതേസമയം ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് ലത്തീന്‍ സഭാ പ്രതിനിധി പറഞ്ഞു. ഇതോടെ 136 ദിവസം നീണ്ട സമരത്തിനാണ് പരിസമാപ്തി ഉണ്ടായത്. അതേസമയം ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെന്നും, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും സമരസമിതി പറഞ്ഞു.

മന്ത്രിസഭാ ഉപസമിതി ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റില്‍വെച്ച് സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിച്ചത്. സമരക്കാരുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി ഉറപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളുടെ ഫ്‌ലാറ്റ് നിര്‍മ്മാണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുറമുഖ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ചര്‍ച്ചയ്ക്കുശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window