Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇനി കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായി: ആരിഫ് മുഹമ്മദ് ഖാനെ നീക്കി പദ്മഭൂഷണ്‍ നേടിയ നര്‍ത്തകിയെ നിയമിച്ച് കേരള സര്‍ക്കാര്‍
Text by TEAM UKMALAYALAM PATHRAM
പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ മല്ലിക സാരാഭായിയെ കേരള കലാമണ്ഡപം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്‌കാരിക വകുപ്പ് പുറത്തിറക്കി. കഴിഞ്ഞ നവംബര്‍ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. കലാരംഗത്തെ പ്രമുഖരായ വൃക്തികളെ ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കുമെന്ന് മുന്‍പ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കലാമണ്ഡലം ചാന്‍സിലര്‍ പദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി . 1953 ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംല്‍ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ടറേറ്റും നേടി

ചെറുപ്പത്തിലേ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നു മല്ലിക. പതിനഞ്ച് വയസ്സുള്ളപ്പോള്‍ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റര്‍ ബ്രൂക്ക്സിന്റെ 'ദി മഹാഭാരത' എന്ന നാടകത്തില്‍ ദ്രൗപതിയെ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്.
 
Other News in this category

 
 




 
Close Window