Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആദ്യം മുഖ്യമന്ത്രിയായി കരുണാനിധി, പിന്നീട് മകന്‍ സ്റ്റാലിന്‍: ഇതാ മകന്‍ ഉദയനിധിയും തമിഴ്‌നാട്ടില്‍ മന്ത്രിയാകുന്നു
Text by TEAM UKMALAYALAM PATHRAM
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്കില്‍ നിന്നുള്ള എംഎല്‍എയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അണികള്‍ക്കിടയില്‍ 'ചിന്നവര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മറ്റു ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. ഉദയനിധിക്കായി പുതിയ ഓഫീസ് ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹം ശക്തമായത്.

കരുണാനിധിയുടെ മണ്ഡലത്തില്‍ നിന്നു തന്നെയാണ് ഉദയനിധിയും ഇത്തവണ വിജയിച്ചത്. കരുണാനിധിയുടെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ സുരക്ഷിതമായ മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉദയനിധിയെ വോട്ടര്‍മാര്‍ നിയമസഭയിലേക്കയച്ചത്. ഡിഎംകെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നു മുതല്‍ തന്നെ ഉദയനിധി എപ്പോഴാകും മന്ത്രിസഭയിലെത്തുക എന്ന ചോദ്യം ശക്തമായിരുന്നു.
 
Other News in this category

 
 




 
Close Window