Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഭക്തര്‍ തിങ്ങിനിറഞ്ഞ് ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെ ശ്വാസം മുട്ടിക്കുന്ന ക്യൂ: 10 മണിക്കൂറിലേറെ ക്യൂ നിന്ന് സ്വാമിമാര്‍ക്ക് അയ്യപ്പ ദര്‍ശനം
Text by TEAM UKMALAYALAM PATHRAM
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനെടുത്ത നടപടികള്‍ ഹൈക്കോടതിയില്‍ വിശദീകരിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ പോലീസുകാരെ അധികമായി നിയോഗിച്ചു. ചന്ദ്രാനന്ദന്‍ റോഡിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


ശബരിമലയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പുതിയതായി ഒരുക്കിയ ക്രമീകരണങ്ങളാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചത്. പതിനെട്ടാം പടിയില്‍ പുതുതായി 100 ഐആര്‍ബി ഉദ്യോഗസ്ഥരും മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 420 പോലീസുകാരെയും അധികമായി നിയോഗിച്ചു. ചന്ദ്രാനന്ദന്‍ റോഡ് വഴി തീര്‍ത്ഥാടകരെ കടത്തി വിടില്ല. ഇവിടെ അധിക പോലീസിനെ നിയോഗിക്കും.
സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വണ്‍വേ ആക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങള്‍ നാളെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
എല്ലാ തീര്‍ത്ഥാടര്‍ക്കും ദര്‍ശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗണ്‍സ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികള്‍ കാര്യക്ഷമമാക്കാനും കോടതി നിര്‍ദേശിച്ചു. നിലയ്ക്കലിലെ പാര്‍ക്കിങ്ങ് കേന്ദ്രങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തതില്‍ കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് തൊഴിലാളികളെ നിയോഗിക്കാത്ത പക്ഷം കരാറുകാരനെ പുറത്താക്കണമെന്നും കോടതി പറഞ്ഞു. ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
 
Other News in this category

 
 




 
Close Window