Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
ഭര്‍ത്താവിന്റെ ജോലി കാരണം പോലീസ് ജോലി നഷ്ടപ്പെട്ട് ഇന്ത്യന്‍ വംശജ
reporter

ലണ്ടന്‍: നമുക്കൊപ്പം ജീവിക്കുന്നവര്‍ ആരാണെന്ന അറിവ് എല്ലാവര്‍ക്കുമുണ്ടാവും. പ്രത്യേകിച്ച് ഒരുമിച്ച് ജീവിക്കുന്നവരാണെങ്കില്‍. എന്നാല്‍ ചിലപ്പോഴെല്ലാം നമ്മള്‍ അമ്പരന്ന് പോകുന്ന കാര്യങ്ങളായിരിക്കും പങ്കാളികളുടെ കാര്യത്തില്‍ സംഭവിക്കുക. ബ്രിട്ടനില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശയ്ക്കും അങ്ങനെയൊരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും ആഢംബരത്തില്‍ മുന്നോട്ട് പോയിരുന്ന ഒരു ഇന്ത്യന്‍ വംശജയായ പോലീസ് യുവതിയും പെട്ടെന്നാണ് അപ്രതീക്ഷിതമായ കാര്യങ്ങള്‍ ഭര്‍ത്താവിനെ കുറിച്ച് അറിയുന്നത്. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ ആകെ ഞെട്ടി വിറച്ചിരിക്കുകയാണ്. തനിക്കൊപ്പം ജീവിച്ചയാളുടെ യഥാര്‍ത്ഥ വ്യക്തിത്വം അപ്പോഴാണ് ഇവര്‍ അറിയുന്നത്. ജീവിതത്തില്‍ ഏറ്റവും സേഫായ ഒരുകാര്യത്തിലേക്ക് ഈ യുവതി മാറിയതായിരുന്നു. ഇന്ത്യന്‍ വംശജയായ പോലീസുകാരിക്കാണ് വലിയ പ്രശ്നം നേരിട്ടിരിക്കുന്നത്. ഇവര്‍ വിവാഹം ചെയ്തിരുന്ന വ്യക്തി ഏറ്റവും സോഫ്റ്റായി സംസാരിക്കുന്ന ആഢംബരത്തില്‍ ജീവിക്കുന്ന വ്യക്തിയായിരുന്നു. ഭര്‍ത്താവിനെ എല്ലാത്തിലും കൂടുതല്‍ ഇവര്‍ വിശ്വസിച്ചിരുന്നു. മുന്‍ മോഡലും, മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസറുമായ രസ്വീന്ദര്‍ അഗാലിയുവിനാണ് ഷോക്കിംഗായിട്ടുള്ള കാര്യം ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.

ഭര്‍ത്താവിനെ വിശ്വസിച്ച പോലീസുകാരിക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഇവരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇവരുടെ ഭര്‍ത്താവിന്റെ തനിനിറം പുറത്തുവന്നതോടെയാണ് ഇവരുടെ ജോലി പോയത്. ഭര്‍ത്താവിന് മയക്കുമരുന്നിന്റെ ഇടപാടായിരുന്നു ജോലി. ഒരു മാഫിയയുടെ ഭാഗമായിരുന്നു ഇയാള്‍. തനിക്ക് ഇതേ കുറിച്ച് യാതൊന്നും അറിയില്ല എന്നാണ് യുവതി പറയുന്നത്. എന്നാല്‍ ആഢംബര ജീവിതമായിരുന്നു ഇവര്‍ നയിച്ചിരുന്നത്. പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളുടെ ഷെഫാണ് ജൂലിയന്‍ എന്നാണ് താന്‍ കരുതിയതെന്ന് രസ്വീന്ദര്‍ പറയുന്നു. ഇവര്‍ താമസിച്ചിരുന്ന വീടിന് വാടകയായി നല്‍കിയിരുന്നത് ലക്ഷങ്ങളാണ്. ഏകദേശം അഞ്ച് ലക്ഷം രൂപ ഇതിന്റെ വാടകയായി വന്നിരുന്നു. 71 ലക്ഷം രൂപ വില വരുന്ന ഓഡി കാര്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, എന്നിവ ഇവര്‍ക്കുണ്ടായിരുന്നു. നോര്‍ത്ത് ലണ്ടനിലെ ആഢംബര മേഖലയായ ബാര്‍നറ്റിലെ അപ്മാര്‍ക്കറ്റ് ഹാഡ്ലി വുഡ് എന്‍ക്ലേവില്‍ ഇവര്‍ വീടുകള്‍ ഉണ്ടായിരുന്നു. അതേസമയം രസ്വീന്ദര്‍ പോലീസുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട എല്ലാ സത്യസന്ധതയും മര്യാദയും ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ജൂണ്‍ 25ന് ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ ക്ലാസ് എ വിഭാഗത്തിലുള്ള മയക്കുമരുന്നുകള്‍, വലിയ അളവിലുള്ള പണം, എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് റേഡിയോയും ഇവിടെ നിന്ന് പിടിച്ചെടുത്ത്. ഇവരുടെ മുന്‍ വീട്ടില്‍ നിന്ന് ബോഡി ആര്‍മറുകളും പോലീസ് പിടിച്ചെടുത്തു. വിലങ്ങുകളും, ഇവരുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന്റെ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വലിയ അളവില്‍ കഞ്ചാവ് ചെടി ഇവരുടെ ഫ്ളാറ്റില്‍ വളര്‍ത്തുന്നതായി പോലീസ് കണ്ടെത്തി. ഇതും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഗുരുതരമായ വീഴ്ച്ചയാണ് യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇവര്‍ ഭര്‍ത്താവിനെ കുറിച്ച് അന്വേഷിക്കാതിരുന്നത് വലിയ വീഴ്ച്ചയായിട്ടാണ് കാണുന്നത്. ധാരാളം പണം വരുമ്പോള്‍ അത് എങ്ങനെ വരുന്നുവെന്നും ഇവര്‍ അന്വേഷിച്ചില്ല. പോലീസായിട്ട് കൂടി യാതൊരു സംശയവും ഇവര്‍ക്ക് തോന്നിയില്ല. മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അയാളുടെ പശ്ചാത്തലം അന്വേഷിക്കുക എന്ന പ്രധാനപ്പെട്ട കാര്യവും യുവതി മറന്നുവെന്നാണ് പോലീസ് പറയുന്നത്.

അതേസമയം ഇത്തരം വീഴ്ച്ചകളെ തുടര്‍ന്നാണ് ഇവര്‍ക്ക് ജോലി നഷ്ടമായത്. മൂന്ന് കുട്ടികളുടെ അമ്മയാണ് ജോലി നഷ്ടമായ പോലീസുകാരി. ഇവരില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് ലണ്ടന്‍ പോലീസ് ഇവരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ക്രിമിനല്‍ കേസുകളൊന്നും ഇവര്‍ക്കെതിരെ ചുമത്തിയിട്ടില്ല. പാക്കേജ് ചെയ്തായിരുന്നു ഇവരുടെ ഭര്‍ത്താവ് ജൂലിയന്‍ മയക്കുമരുന്ന് അയച്ചിരുന്നത്. ഒപ്പം ആഢംബര വസ്തുക്കളുടെ ബ്രാന്‍ഡായ ഹബ്ലറ്റിലൂടെയാണ് ഇയാള്‍ ഇത് അയച്ചിരുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

 
Other News in this category

 
 




 
Close Window