Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ വിദ്യാര്‍ഥി വിസയ്ക്ക് നിയന്ത്രണമില്ലെന്ന് ഹൈക്കമ്മീഷന്റെ ട്വീറ്റ്
reporter

ലണ്ടന്‍: യുകെയില്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെങ്കിലും നിലവില്‍ അത്തരത്തിലുള്ള ഏതെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ട്വീറ്റ് സൂചിപ്പിക്കുന്നു.2023 ല്‍ ഇന്ത്യയില്‍ നിന്നു ധാരാളം വിദ്യാര്‍ഥികളുടെ അപേക്ഷ പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തു. ആവശ്യമായ രേഖകള്‍ എല്ലാം തയാറായാല്‍ ഉടന്‍ തന്നെ അപേക്ഷിക്കണമെന്നും അതില്‍ പറയുന്നു.യുകെയിലെ വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വെബ്സൈറ്റിലെ സ്റ്റുഡന്റ് വീസ എന്ന പേജിലേക്കുള്ള ലിങ്കും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇതുവരെ മാറ്റങ്ങളില്ലാതെ തുടരുകയാണെന്നും അതില്‍ പറയുന്നു. സെപ്റ്റംബറിനു ശേഷം യുകെ യൂണിവേഴ്സിറ്റികളില്‍ നടത്തുന്ന ഏറ്റവും വലിയ പ്രവേശനമാണു ജനുവരിയിലേത്. 100 ല്‍ അധികം യൂണിവേഴ്സിറ്റികളാണ് വിദ്യാര്‍ഥി പ്രവേശനത്തിന് ഒരുങ്ങുന്നത്.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകളുമായി ബന്ധപ്പെട്ടു യുകെ ട്രേഡ് സെക്രട്ടറി കെമി ബാഡ്നോക്ക് ഇന്ത്യയില്‍ എത്തിയ ദിവസം തന്നെയാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഇത്തരത്തിലൊരു ട്വീറ്റ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഇന്ത്യയിലേക്കു യാത്ര തിരിക്കുന്നതിനു മുന്‍പു തന്നെ സ്റ്റുഡന്റ് വീസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ ചര്‍ച്ച ചെയ്യുകയില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അതു ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയില്‍ പെട്ട കാര്യമാണെന്നും അന്ന് അവര്‍ സൂചിപ്പിച്ചിരുന്നു.യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ താമസത്തിനും പാര്‍ട്ട് ടൈം ജോലികള്‍ക്കുമായി മുന്‍പ് എങ്ങും ഇല്ലാത്ത വിധം ബുദ്ധിമുട്ട് ഉള്ള സാഹചര്യമാണ്. ആരും വിദ്യാര്‍ഥികളായി വരാതെ ഇരിക്കുന്നതാണ് ഇപ്പോള്‍ നല്ലതെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. സെപ്റ്റംബറില്‍ പ്രവേശനം നേടിയവരില്‍ ഭൂരിഭാഗവും താമസ സൗകര്യം കിട്ടാത്തതിനാല്‍ കുടുംബത്തെ പോലും നാട്ടില്‍ നിന്നു കൊണ്ട് വന്നിട്ടില്ല.

 
Other News in this category

 
 




 
Close Window