Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
വായ്പാ തട്ടിപ്പ് കേസില്‍ ബ്രിട്ടനില്‍ കഴിയുന്ന ഇന്ത്യന്‍ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി
reporter

 ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വ്യവസായി പ്രമുഖന്‍ നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. നാടുകടത്താനുളള വിധിക്കെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ തളളി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിച്ച കേസിലെ പ്രതിയാണ് നീരവ്. നേരത്തെ നീരവിന്റെ ഹരജി ലണ്ടന്‍ ഹൈകോടതിയും നിരസിച്ചിരുന്നു. തുടര്‍ന്നാണ് നീരവ് മോദി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജിയും കൂടി നിരസിച്ചതോടെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടയാന്‍ നീരവ് മോദിക്ക് മുന്നിലുള്ള നിയമവഴികളെല്ലാം അവസാനിച്ചു.പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയില്‍ വിചാരണക്കായി നീരവ് മോദിയെ വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഇതിനെതിരെ നീരവ് മോദി ലണ്ടന്‍ ഹൈകോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുനാടുകടത്താന്‍ തയ്യാറാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ചേര്‍ന്ന് കോടികളുടെ തിരിമറി നടത്തിയെന്നാണ് കേസ്. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.

 
Other News in this category

 
 




 
Close Window