Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തണുത്തുറുഞ്ഞ് ഐസ് പാറയായി മാറി നയാഗ്ര വെള്ളച്ചാട്ടം: അമേരിക്കയില്‍ തലമുറ സാക്ഷ്യം വഹിച്ച കൊടും തണുപ്പ്
Text by TEAM UKMALAYALAM PATHRAM
മൂന്നുപതിറ്റാണ്ടിനിടയിലെ അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് യുഎസ്. ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും മൂലം 5300ല്‍അധികം വിമാനങ്ങള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസിലെ പല നഗരങ്ങളും താപനില -9ലും താഴെയാണ്. ഫ്‌ലോറിഡയിലും ടെക്‌സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാപരിമതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ബോംബ് സൈക്ലോണ്‍ എന്നു പേരിട്ടിരിക്കുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഇപ്പോഴിതാ ബോംബ് സൈക്ലോണില്‍ തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വെള്ളം ഒഴുകുന്നുണ്ടോയെന്ന് തിരിച്ചറിയാനാകാത്ത വിധം മഞ്ഞ് പാളികള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് നയാഗ്ര വെള്ളച്ചാട്ടം. ഏകദേശം 160 അടി പൊക്കമുണ്ട് വെള്ളച്ചാട്ടത്തിന്. കാഴ്ചയില്‍ മഞ്ഞg കൊണ്ട് മൂടിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും ഓരോ സെക്കന്‍ഡിലും 3160 ടണ്‍ വെള്ളം ഒഴുകുന്നതിനാല്‍ പൂര്‍ണമായും തണുത്തുറയില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാഴ്ചയില്‍ വിസ്മയിപ്പിക്കുമെങ്കിലും കൊടുംതണുപ്പിന്റെ നേര്‍കാഴ്ചയാണ് ഈ ദൃശ്യങ്ങള്‍.
 
Other News in this category

 
 




 
Close Window