Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സഹോദരനും സഹോദരിയും: ജനകീയ കൂട്ടായ്മയ്ക്കുള്ള യാത്രയില്‍ പരസ്പര സ്‌നേഹം പങ്കുവച്ച് പ്രിയങ്കയും രാഹുലും
Text by TEAM UKMALAYALAM PATHRAM
സഹോദര സ്നേഹത്തിന്റെ മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും. ഭാരത് ജോഡോ യാത്രയ്ക്കിടെ സ്വാഗത പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയെ പ്രശംസിച്ചു. എല്ലാ ശക്തികളും തനിക്കെതിരെ പ്രയോഗിച്ചിട്ടും സഹിഷ്ണുത കാണിച്ചുവെന്നായിരുന്നു രാഹുലിന്റെ പ്രശംസ. ജോഡോ യാത്രയുടെ വേദിയില്‍ വച്ച് രാഹുലും പ്രിയങ്കയും സഹോദര സ്നേഹം പങ്കുവയ്ക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര ഡല്‍ഹി പര്യടനം പൂര്‍ത്തിയാക്കി ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ലോനി അതിര്‍ത്തിയില്‍ യാത്ര സ്വീകരിച്ചു. യാത്രയില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോണ്‍ഗ്രസ് ആക്ഷേപത്തിന് പിന്നാലെ ഡല്‍ഹി പൊലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസവും കൂട്ടി


കശ്മീരി ഗെയ്റ്റിന് സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് 9 ദിവസത്തെ ഇടവേളക്കുശേഷം യാത്ര പുനരാരംഭിച്ചത്. ആയിരത്തോളം പ്രവര്‍ത്തകര്‍ അകമ്പടിയായി. ഡല്‍ഹി കലാപബാധിത മേഖലകളുടെ കടന്നുപോയ യാത്ര ഉച്ചയോടെ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചു. ലോനി അതിര്‍ത്തിയില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യാത്രയെ സ്വീകരിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, മുന്‍ റോ മേധാവി അമര്‍ജിത് സിംഗ് ധൂലത് യാത്രയില്‍ അണിചേര്‍ന്നു. പ്രതിപക്ഷ സഖ്യനീക്കം ലക്ഷ്യമിട്ടാണ് രണ്ടാംഘട്ട യാത്ര തുടരുന്നത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു.
 
Other News in this category

 
 




 
Close Window