Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രക്ഷാപ്രവര്‍ത്തനം എങ്ങനെയെന്ന് കാണിക്കുന്നതിനിടെ മുങ്ങിമരിച്ച ബിനുവിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം
Text by TEAM UKMALAYALAM PATHRAM
കല്ലുപ്പാറയില്‍ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റ തീരുമാനം. ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നല്‍കുന്നത്.

ഉദ്യോഗസ്ഥ വീഴ്ചയുടെ ഇരയായിരുന്നു ബിനു സോമന്‍. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്‌നിശമന സേന, എന്‍ഡിആര്‍എഫ്,, പൊലിസ് വകുപ്പുകള്‍ എന്നിവരെല്ലാം ചേര്‍ന്നാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. കല്ലുപ്പാറ പഞ്ചായത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രില്‍ നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രില്‍ മാറ്റി.

എന്‍ഡിആര്‍എഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസില്‍ദാര്‍ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തില്‍ എന്‍ഡിആര്‍എഫ് അപകടത്തിന് ശേഷം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണം.
 
Other News in this category

 
 




 
Close Window