Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കായിക്കയുടെ ബിരിയാണിയില്‍ പഴുതാര: ബിരിയാണി പെരുമയില്‍ പേരുകേട്ട കൊച്ചിയിലെ കായീസ് ഹോട്ടല്‍ പൂട്ടിച്ചു
Text by TEAM UKMALAYALAM PATHRAM
കൊച്ചിയില്‍ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയില്‍ നിന്ന് പഴുതാരയെ കണ്ടെത്തി. കൊച്ചിയില്‍ കായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
 
Other News in this category

 
 




 
Close Window