Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: കനത്ത മഴയും, വെള്ളപ്പൊക്കവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. യുകെയിലെ വിവിധ ഭാഗങ്ങള്‍ക്കായി 90 അലേര്‍ട്ടുകളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വീക്കെന്‍ഡില്‍ മഴ പെയ്തത് കൊണ്ടുതന്നെ രാജ്യത്തെ വിവിധ നദികളില്‍ വെള്ളത്തിന്റെ തോത് ഉയര്‍ന്ന നിലയിലാണ്.മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ്, സസെക്സ് എന്നിവിടങ്ങളിലെ 29 മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആകെ 90 മേഖലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മരുന്നുകള്‍, വ്യക്തിഗത രേഖകള്‍ എന്നിവയുമായി എമര്‍ജന്‍സി ബാഗൊരുക്കി തയ്യാറായിരിക്കാനാണ് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം.


ആഴ്ചയിലെ തുടര്‍ന്നുള്ള ദിവസങ്ങളിലും തുടര്‍ച്ചയായ, കനത്ത മഴ വരുന്നുണ്ടെന്ന് മെറ്റ് ഓഫീസ് മീറ്റിയോറോളജിസ്റ്റ് അലക്സ് ഡെയ്കിന്‍ പറഞ്ഞു. വെള്ളിയാഴ്ച വരെ ഇത് നീണ്ടുനില്‍ക്കും. ഈയാഴ്ച മുഴുവന്‍ വെള്ളപ്പൊക്ക ഭീഷണിയും തുടരും. യാത്രാ തടസ്സങ്ങളും പ്രവചിക്കപ്പെടുന്നുണ്ട്.ദുരിതം അധികരിക്കുന്ന മേഖലകളില്‍ വീടുകളിലും, ബിസിനസ്സ് സ്ഥാപനങ്ങളിലും വെള്ളംകയറാന്‍ സാധ്യതയുണ്ട്. വൈദ്യുതി വിതരണത്തിലും തടസ്സങ്ങള്‍ നേരിടാമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നദികള്‍ക്ക് അടുത്തുള്ള താഴ്ന്ന നടപ്പാതകളും, പാലങ്ങളും ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിച്ച ഇടങ്ങള്‍ മറികടക്കാനും നോക്കരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് മേഖലകളെയാണ് ശക്തമായ മഴ ബാധിക്കുക. ഇത് പിന്നീട് ഇംഗ്ലണ്ടിലും, വെയില്‍സിലും വ്യാപിക്കും. നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ ശക്തമായ മഴയാണ് പെയ്തിറങ്ങുക. കംബ്രിയയിലെ ചില ഭാഗങ്ങളില്‍ 60-80 എംഎം മഴയ്ക്ക് വരെ സാധ്യതയുണ്ട്, മെറ്റ് ഓഫീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window