Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
കെട്ടിപ്പിടുത്തവും തൊടലും വേണ്ട, പ്രണയം ഒട്ടും വേണ്ട, യുകെ സ്‌കൂളിലെ പുതിയ നിയമം
reporter

ലണ്ടന്‍: കുട്ടികളെ സുരക്ഷിതരാക്കാനെന്ന ആമുഖത്തോടെ, വിദ്യാര്‍ഥികള്‍ക്കിടയിലുള്ള റൊമാന്‍സും പരസ്പരമുള്ള സ്പര്‍ശനവും ഒഴിവാക്കാന്‍ ഉത്തരവിട്ട് യു.കെ യിലെ ഒരു സ്‌കൂള്‍. എസ്സെക്‌സിലുള്ള ഹൈലാന്‍ഡ് സ്‌കൂളധികൃതരാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളും ഏതു തരത്തിലുള്ള പരസ്പര സ്പര്‍ശനവും അനുവദിക്കുകയില്ലെന്നും സ്‌കൂളധികൃതര്‍ വ്യക്തമാക്കി.ആലിംഗനം, ഷേക്ക് ഹാന്‍ഡ് നല്‍കല്‍, പരസ്പരമുള്ള അടിപിടി തുടങ്ങിയവയെല്ലാം നിരോധിക്കപ്പെട്ട ശാരീരിക സ്പര്‍ശനത്തില്‍ ഉള്‍പ്പെടും. കുട്ടികളെ സുരക്ഷിതരാക്കാനാണ് ഇത്തരമൊരു നീക്കം എന്നാണ് സ്‌കൂളധികൃതരുടെ അവകാശവാദം. ഇതു വഴി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പര ബഹുമാനം കൈവരുമെന്നും ഭാവിയില്‍ എല്ലാവരും ആഗ്രഹിക്കുന്ന പ്രഫഷണലുകളായി മാറാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു.

'നിങ്ങളുടെ കുട്ടി മറ്റൊരു കുട്ടിയെ സ്പര്‍ശിക്കുകയാണെങ്കില്‍ അത് ആ കുട്ടിയുടെ അനുവാദത്തോടെ ആണെങ്കിലും അല്ലെങ്കിലും ശരിഎന്തു വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യതകളുണ്ട്. ചിലപ്പോള്‍ കുട്ടികള്‍ക്ക് പരുക്ക് പറ്റിയേക്കാം, ചിലപ്പോള്‍ സ്പര്‍ശിക്കുന്നത് മറ്റു വിദ്യാര്‍ഥിയില്‍ അലോസരമുണ്ടാക്കിയേക്കാം, അങ്ങനെ എന്തു വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.''വിദ്യാര്‍ഥികള്‍ക്കിടയില്‍ പോസ്റ്റീവായ സൗഹൃദം ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതു കൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രണയബന്ധം ഒരു കാരണവശാലും സ്‌കൂളില്‍ അനുവദിക്കില്ല. നിങ്ങളുടെ അനുവാദത്തോടെ അവര്‍ക്ക് സ്‌കൂളിനു പുറത്ത് പ്രണയ ബന്ധങ്ങളാവാം. എന്നാല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പഠനത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയാന്‍ പാടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.ഈ നടപടിക്കെതിരെ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

 
Other News in this category

 
 




 
Close Window