Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
പണപ്പെരുപ്പവും പലിശനിരക്കും കാരണം ഏഴര ലക്ഷം കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയേക്കും
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ചെലവുകള്‍ കുതിച്ചുയരുന്നതിനെ തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 750,000-ത്തിലധികം കുടുംബങ്ങള്‍ മോര്‍ട്ട്ഗേജുകളില്‍ വീഴ്ച വരുത്താനുള്ള സാധ്യതയിലാണെന്ന മുന്നറിയിപ്പ് നല്‍കി അധികൃതര്‍ രംഗത്ത്. 2022 ജൂണ്‍ മാസം മുതല്‍ തന്നെ 200,000-ത്തിലധികം കുടുംബങ്ങള്‍ തവണകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി പറയുന്നു. 117,000 വായ്പക്കാര്‍ തങ്ങളുടെ മോര്‍ട്ട്‌ഗേജിന്റെ തിരിച്ചടവില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും, പലരും തുകയുടെ പകുതി പോലെ അടച്ചിട്ടില്ലെന്നും ചിലര്‍ ആയിരം പൗണ്ടിനുപോലും പിന്നിലാണെന്നും ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് നിഖില്‍ രതി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 570,000 കുടുംബങ്ങള്‍ക്ക് തുക അടയ്ക്കാന്‍ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.

അതിനിടയില്‍ വരും മാസങ്ങളില്‍ വീടുകള്‍ക്ക് വിലകുറയുമെന്ന് മുന്നറിയിപ്പുമായി ട്രഷറി സെലക്ട് കമ്മിറ്റി എം പി മാര്‍ക്ക് കത്തും അയച്ചിട്ടുണ്ട്. 41 വര്‍ഷത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ പണപെരുപ്പവും, പലിശനിരക്കും വര്‍ദ്ധിച്ചുവരുന്ന ജീവിത ചിലവുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 'ഈ വര്‍ഷം എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഡിഫോള്‍ട്ടുകളുടെ എണ്ണം, 2023 അവസാനം വരെയെങ്കിലും സമ്പദ്വ്യവസ്ഥ ഇതേ രീതിയില്‍ തുടരാനാണ് സാധ്യത'- നിഖില്‍ രതി പറഞ്ഞു

ഇതിനിടെ ഞായറാഴ്ച ഇംഗ്ലണ്ടിന്റെ പല ഭാഗത്തും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കി. മഞ്ഞു പെയ്തില്‍ ജാഗ്രത തുടരണം. ഗതാഗത സംവിധാനങ്ങളേയും വീണ്ടും മഞ്ഞുവീഴ്ച ബാധിക്കും. ബസ് ട്രെയ്ന്‍ സര്‍വീസുകളെ കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തണുപ്പേറിയ കാറ്റും മഞ്ഞു പെയ്യലും ജനജീവിതത്തെ സാരമായി ബാധിക്കും. ഞായറാഴ്ച വൈകീട്ട് അറഉ മുതല്‍ ഈ കാലാവസ്ഥയാകും. അടുത്ത വ്യാഴാഴ്ച രാവിലെ വരെ ഇതു തുടര്‍ന്നേക്കും. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും വെയില്‍സിലും യെല്ലോ വാര്‍ണിങ് നിലനില്‍ക്കുകയാണ്. ശനിയാഴ്ച അര്‍ദ്ധ രാത്രി വരെ ഇതു പ്രാബല്യത്തിലുണ്ടാകും. വെയില്‍സിലും ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍ വടക്ക് പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍, യോര്‍ക്ക്ഷയര്‍, പടിഞ്ഞറന്‍ മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ഉണ്ട്.

 
Other News in this category

 
 




 
Close Window