Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഒക്ടോബര്‍ മുതല്‍ നിരോധനം, ഭക്ഷണ വില ഉയരും
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്രോഡക്ടുകളുടെ നിരോധനം ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ തീരുമാനമായി. പ്ലാസ്റ്റിക് പ്ലേറ്റുകളും ട്രേകളും കട്ട്‌ലറികളും നിരോധിക്കുന്ന സാധനങ്ങളുടെ പട്ടികയിലുണ്ട്. നിരോധനത്തിന്റെ ഫലമായി ടേക്ക് അവേയവുകളിലെ ഭക്ഷണത്തിന്റെ വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ട്രേകള്‍, കട്ട്‌ലറികള്‍ എന്നിവയ്ക്ക് പകരം വയ്ക്കാവുന്നവ കണ്ടെത്തുക എന്നതും കടുത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ സ്‌കോട്ട്ലന്‍ഡും വെയില്‍സും സിംഗിള്‍ യൂസ് പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിച്ചിരുന്നു. നിരോധനം നടപ്പിലാക്കി തുടങ്ങിയാല്‍ വ്യാപകമായ രീതിയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റ്‌സ് , ട്രേകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍ എന്നിവ ഇനി വിപണിയില്‍ ലഭ്യമായിരിക്കുകയില്ല. മാത്രമല്ല ഏതെങ്കിലും രീതിയില്‍ ഈ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ ശിക്ഷാര്‍ഹവും ആയിരിക്കും.

ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് നിരോധനമെന്ന് എന്‍വിയോണ്‍മെന്റ് സെക്രട്ടറി തെരേസ് കോഫി പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1.1 ബില്യണ്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളും 4 ബില്യണ്‍ പ്ലാസ്റ്റിക് കട്ട്‌ലറികളും ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും ഉപയോഗിക്കപ്പെടുന്നത്. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ രീതിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനേക വര്‍ഷങ്ങള്‍ മണ്ണിലും വെള്ളത്തിലും അവശേഷിക്കുന്നത് മൂലം സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കടുത്തതാണ് . ഭക്ഷണ ശുചിത്വത്തിന്റെ കാര്യത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും സ്പൂണുകളും ഉപകാരപ്രദമായിരുന്നു

 
Other News in this category

 
 




 
Close Window