Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു, തുടരന്വേഷണത്തിന് ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്
reporter

ലണ്ടന്‍: ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട യുവതിയുടെയും മക്കളുടെയും മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അഞ്ജുവും മക്കളായ ജാന്‍വി, ജീവ എന്നിവരും കഴിഞ്ഞ മാസം ബ്രിട്ടനിലെ കെറ്ററിംഗിലെ വീട്ടില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പൊലീസ് സംഘം കേരളത്തിലെത്തും.

കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സാജു ഇവരെ കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ഇവര്‍ ബ്രിട്ടീഷ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടത്. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ആശിപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി ഇല്ലാത്തതിന്റെ നിരാശയെ തുടര്‍ന്നായിരുന്നു മദ്യ ലഹരിയില്‍ ആയിരുന്ന സാജു ഇവരെ കൊലപ്പെടുത്തുന്നത്. യുകെയില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ യുകെയില്‍ എത്തുന്നത്.

 
Other News in this category

 
 




 
Close Window