Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
അഞ്ജുവിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്: ഭര്‍ത്താവ് ജീവ ഇനി പുറം ലോകം കാണില്ല
Text by TEAM UKMALAYALAM PATHRAM
നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും കൊലപാതക കേസ് അന്വേഷിക്കാന്‍ രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം. ഇവര്‍ക്കായി തൃപ്പൂണിത്തുറയിലെ പ്രമുഖ ഹോട്ടലില്‍ താമസ സൗകര്യംവരെ ഒരുക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട അഞ്ജു അശോകിന്റെ വൈക്കത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ മാതാപിതാക്കളുടെ മൊഴിയെടുക്കും. പിന്നീടു കേസിലെ പ്രതിയായ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. ഇതുകൂടി ചേര്‍ത്താകും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിക്കുക.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ച വെള്ളിയാഴ്ച രാവിലത്തെ മാഞ്ചസ്റ്ററില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഹോം ഓഫിസിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിക്കാതെ വന്നതോടെ യാത്ര മാറ്റി.
 
Other News in this category

 
 




 
Close Window