Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ആരോഗ്യം
  Add your Comment comment
പുഴു അരിച്ച 449 കിലോ കോഴിയിറച്ചി വിറ്റത് റസ്റ്ററന്റുകളില്‍: ഇറച്ചി വിറ്റ കടകളുടെ കൃത്യമായ പട്ടിക ലഭിച്ചെന്ന് സൂചന
Text by TEAM UKMALAYALAM PATHRAM
കളമശ്ശേരിയില്‍ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളില്‍. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട പട്ടിക 24നു ലഭിച്ചു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറന്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യും. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കളമശ്ശേരി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്.

ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 273, 269 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബോധപൂര്‍വ്വം പൊതുജന ആരോഗ്യത്തിന് കേട് ഉണ്ടാകുന്ന വിധം പ്രവര്‍ത്തിച്ചു, രോഗം പരത്തുന്ന തരത്തില്‍ ഇത്തരം സംഭവങ്ങള്‍ നടത്തി എന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window